കോട്ടയം/തൊടുപുഴ: കുട്ടികൾക്ക് ക്രിസ്മസിന് സമ്മാനങ്ങൾ നേടാൻ കുട്ടിപ്പാപ്പ മത്സരം. കോട്ടയത്തും തൊടുപുഴയിലുമാണ് കുരുന്നുകളുടെ ക്രിസ്മസ് കുട്ടിപ്പാപ്പ മത്സരം നടക്കുന്നത്.
മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത ഡീലറായ ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായാണ് മത്സരം നടത്തുന്നത്. ഡിസംബർ ഇരുപതിന് തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിന്റെ ഷോറൂമിലും 21ന് കോട്ടയത്തെ ഷോറൂമിലുമായാണ് മത്സരം നടത്തുന്നത്.

ഒരു വയസുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കും ഏഴു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്കുമായി വേവ്വേറെയാണ് മത്സരം നടത്തുന്നത്.
വേഷവിധാനവും പെർഫോമൻസും മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഓരോ കാറ്റഗറിയിലുമായി ഒന്നാമതെത്തുന്ന പത്തുപേർക്ക് ക്യാഷ് പ്രൈസ് നൽകും.
വിജയികളുടെ ഫോട്ടോ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
101 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഉച്ചയ്ക്ക് 2നാണ് റിപ്പോർട്ടിംഗ് സമയം. 2.30ന് മത്സരം തുടങ്ങും.