യോനീ പൂജ ചെയ്യാമെന്ന് നേർച്ച നേർന്നെന്ന് പറഞ്ഞ്

ഇൻഡോർ: ഭർത്താവിനെ പറ്റിച്ചത് യോനീ പൂജ ചെയ്യാമെന്ന് നേർച്ച നേർന്നെന്ന് പറഞ്ഞ്.

മധുവിധു ആഘോഷത്തിനിടെ വാടകക്കൊലയാളികളെ ഉപയോ​ഗിച്ച് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം, കാമുകൻ രാജ് ഖുശ്വാഹ, വാടകക്കൊലയാളികൾ എന്നിവർ നേരത്തെ പിടിയിലായിരുന്നു.

കാമുകന്റെ സഹായത്തോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ

എന്നാൽ, ഈ കാമുകനെയും യുവതി കരുവാക്കുകയായിരുന്നു എന്നും സോനം മറ്റൊരു കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു എന്നുമാണ് പുറത്തുവരുന്ന പുതിയ വിവരം.

കാമുകൻ രാജ് ഖുശ്വാഹയെയും സോനം കബളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കാമുകനെ സോനം ചട്ടുകമായി ഉപയോഗിച്ചിരിക്കാമെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ സോനം പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഈ കാര്യങ്ങളൊന്നും അറിയാത്ത രാജ് സോനത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സോനം ഓരോരുത്തരെയും കബളിപ്പിച്ചതായും, രാജിനെ പ്രണയ വാഗ്ദാനങ്ങൾ നൽകി വശീകരിച്ചതായും മറ്റുള്ളവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.

വിവാഹ ശേഷം രാജാ രഘുവംശിയുമായി സോനം ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്നില്ല.

ഇതിനായി പ്രത്യേക തന്ത്രമാണ് യുവതി ഉപയോ​ഗിച്ചത്.

ഭർത്താവിന് വേണ്ടി വഴിപാട് നേർന്നെന്നും അത് പൂർത്തിയാക്കിയാലേ ശാരീരികമായി ബന്ധപ്പെടാൻ സാധിക്കൂവെന്നും യുവതി ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

യു പി ഐ മെർച്ചൻ്റ് ഡിസ്കൗണ്ട്, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

വിവാഹം നടക്കാനായി താൻ കാമാഖ്യ ദേവീക്ഷേത്രത്തിൽ സന്ദർശിക്കുമെന്ന് വഴിപാട് നേർന്നിരുന്നതായി സോനം ഭർത്താവ് രാജാ രഘുവംശിയെ വിശ്വസിപ്പിക്കുകയായിരുന്നു.

കാമാഖ്യയിൽ പോയി യോനി പ്രതിഷ്ഠയിൽ വഴിപാട് ചെയ്ത ശേഷം മാത്രമേ ലൈം​ഗികബന്ധം തുടങ്ങു എന്നായിരുന്നു തന്റെ നേർച്ചയെന്നും യുവതി ഭർത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

അതിനനുസരിച്ചാണ് ഇരുവരും ഹണിമൂൺ യാത്രാ പദ്ധതി നടപ്പാക്കിയത്.എന്നാൽ, ശാരീരികമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനുള്ള സോനത്തിന്റെ തന്ത്രം മാത്രമായിരുന്നു വഴിപാടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന.

കഴിഞ്ഞമെയ് 11നാണ് ഇരുവരും വിവാഹിതരായത്. മെയ് 20 ന് അസമിലെ ഗുവാഹത്തി വഴി മേഘാലയയിൽ എത്തി.

മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ വെച്ച് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം ദമ്പതികളെ കാണാതാകുകായിരുന്നു.

പിന്നീട് രാജയുടെ മൃതദേഹം കൊക്കയിൽ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കൊലക്കേസിൽ ഭാര്യ സോനവും കാമുകനും സഹായികളും അറസ്റ്റിലായത്.

In the honeymoon murder case, Rajaa Raghuvanshi’s wife, Sonam, and her lover, Raj Kushwaha, allegedly conspired to kill him using hired assassins.

honeymoon murder case, Rajaa Raghuvanshi’s wife, Sonam,Raj Kushwaha, Meghalaya police,

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

Related Articles

Popular Categories

spot_imgspot_img