മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്
ഹണി റോസ് നായികയായി എത്തുന്ന പുതിയ സിനിമയാണ് റേച്ചൽ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ പ്രേക്ഷകർ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതുവരെ ഹണി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ വേഷമാണ് അവർ അവതരിപ്പിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല.
ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല.
“എനിക്ക് എന്തെങ്കിലും പുതുമ ചെയ്യാൻ കഴിയുന്ന സിനിമകളാണ് ചെയ്യാൻ ആഗ്രഹം. പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള സിനിമയ്ക്കു എന്നെക്കുറിച്ച് ഒരു നിർബന്ധവുമില്ല.
ഞാൻ പിടിച്ചു നിൽക്കുന്നവളാണ്, അതുകൊണ്ടാണ് ഇത്രയും വർഷമായിട്ടും ഇവിടെ തുടരുന്നത്. എനിക്ക് ഒട്ടും കൂടിയ കഥാപാത്രങ്ങൾ വരണമെന്നില്ല.
വരുന്ന അവസരങ്ങളിൽ നിന്ന് ഏറ്റവും നല്ലത് മാത്രം തിരഞ്ഞെടുക്കാനാണ് എന്റെ ശ്രമം. അത് എന്റെ പാഷൻ കൂടിയാണ്,” – ഹണി റോസ് പറഞ്ഞു.
പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹ രചനാകാരനുമാണ്.
ഹണി റോസിനൊപ്പം ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു റിവഞ്ച് ത്രില്ലറായി ചിത്രം ഒരുക്കുകയാണ് എന്നതാണ് ലഭ്യമായ സൂചന. ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ് ബാനറിൽ
മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് ചിത്രം അഞ്ചു ഭാഷകളിലായി തിയ്യതറുകളിലെത്തും.
English Summary
The trailer of Rachel, starring Honey Rose in the title role, has been released and is receiving highly positive feedback. Honey Rose appears in a character that is notably different from her previous roles. During the trailer launch event, her emotional statement about her journey in Malayalam cinema—expressing that she chooses only meaningful roles and continues out of passion—went viral on social media.
Directed by newcomer Aanandini Bala, the film is co-written and co-produced by Abrid Shine. The movie features an ensemble cast including Baburaj, Roshan Basheer, Chandu Salimkumar, Radhika Radhakrishnan, Jaffer Idukki and others. Rachel is hinted to be a revenge thriller and is set for a five-language release on December 6 as a Christmas release.
honey-rose-rachel-trailer-launch-reaction
Honey Rose, Rachel Movie, Malayalam Cinema, Trailer, Abrid Shine, Aanandini Bala, Revenge Thriller, Christmas Release









