ഡല്‍ഹി: പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്‌സി നല്‍കില്ല.(Hockey India retires No. 16 jersey in honour of retired goalkeeper PR Sreejesh)
ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ടീമിന്റെ തീരുമാനം. താരത്തിന്‍റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. കൂടാതെ ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.
തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സ് വെങ്കലമെഡല്‍ നേട്ടത്തോടെയാണ് മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് കഴിഞ്ഞു.