ചെന്നൈ: രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും ആണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി ഉയർന്നു. (HMPV cases were confirmed in Chennai and Kolkata)
തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിൽ എച്ച്എംപിവി സ്ഥിരീകരിക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം