ഗസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായി തുടരുന്നതിനിടെ ലൈബനനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു.
ലൈബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു സേനകളും തമ്മിൽ ആക്രമണം ശക്തമായിരുന്നു. ലൈബനീസ് അതിർത്തിയിൽ ബോബിങ്ങിനിടെ ഹിസ്ബുള്ള ഇസ്രയേൽ പോർവിമാനങ്ങൾക്ക് നേരെ മിസൈൽ പ്രയോഗിക്കുകയും ഡ്രോൺ ഉപയോഗിച്ച് അയൺഡോം പ്രതിരോധ സംവിധാനത്തിന്റെ ബാറ്ററികൾ തകർക്കുകയും ചെയ്തത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ തങ്ങളുടെ 50,000 റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചു. ഇത് ലബനീസ് അതിർത്തിയിൽ യുദ്ധത്തിനായി നിയോഗിക്കാനാണെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Read also: ഹമാസിന്റെ പിടിയിലുണ്ടായിരുന്ന നാലു ബന്ദികളെ ഇസ്രയേൽ സേന രക്ഷപെടുത്തി