വേടനെതിരെ ബലാത്സംഗക്കേസ്; പരാതിക്കാരിയെ വേട്ടയാടരുത്, മാധ്യമങ്ങൾ സഹകരിക്കണം
കൊച്ചി: വേടൻ എന്ന ഹിരൻദാസ് മുരളിക്കെതിരെ ബലാൽസംഗ പരാതി നൽകിയ പരാതിക്കാരിയുടെ സ്വകാര്യത മാനിക്കണം. പരാതിയിലെ വിശദാംശങ്ങളും, പരാതിക്കാരിയുടെ വിവരങ്ങളും ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് പരാതിക്കാരി അതിഭീകരമായ സമ്മർദമാണ് നേരിടുന്നത്. ഇത്തരം കേസുകളിൽ അതിജീവിതയുടെ സ്വകാര്യത മാനിക്കുക എന്ന നിയപരമായ ബാധ്യത പോലും പരിഗണിക്കാതെ ചാനൽ പ്രതിനിധികൾ എന്ന പേരിൽ ചിലർ പരാതിക്കാരിയുടെ താമസസ്ഥലത്ത് കടന്നുചെല്ലുക പോലും ചെയ്തത് അതീവ ഗൗരവതരമാണ്. ഫോണിൽ വിളിച്ചും ബുദ്ധിമുട്ടിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
ഈ കേസിലെ പ്രതിയുടെയോ അയാൾക്ക് വേണ്ടപ്പെട്ട ചിലരുടെയോ ഭാഗത്ത് നിന്നും ഇത്തരം ചില നീക്കങ്ങൾ ഉണ്ടാകുമെന്നും പരാതിക്കാരി ആശങ്കപ്പെടുന്നുണ്ട്. അത്തരം ചില വിവരങ്ങളും അവർക്ക് കിട്ടിയിട്ടുണ്ട്. മാധ്യമ പ്രതിനിധികൾ എന്ന പേരിൽ അത്തരക്കാർ കടന്നുകയറാനോ ആക്രമിക്കാനോ ഉള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ, ഇക്കാര്യവും കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണം എന്ന് പരാതിക്കാരിയുടെ അഭിഭാഷക എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിജീവിതക്ക് സംരക്ഷണം തേടി ഉടൻ ഹൈക്കോടതിയെ സമീപിക്കും. സ്വകാര്യത ഉറപ്പ് വരുത്താൻ കർശന നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പുതിയ പരാതിയും നൽകുന്നുണ്ട്. കേസിൻ്റെ നടപടികൾക്കായി അന്വേഷണവുമായി പരാതിക്കാരിക്ക് സഹകരിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ പിന്തുടരുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്യാതെ മാധ്യമങ്ങൾ സഹകരിക്കണം. അല്ലാത്തപക്ഷം അത് പ്രതിയെ സഹായിക്കുന്ന സ്ഥിതിയാകും. വേടനെതിരേ മുൻപ് പരാതി ഉന്നയിച്ച മറ്റൊരു യുവതിക്ക് മാധ്യമങ്ങളിൽ നിന്ന് തന്നെ ദുരനുഭവം ഉണ്ടായിട്ടുള്ളതുമാണ്. പ്രതിയെ സഹായിക്കാൻ മാധ്യങ്ങളുടെ ഭാഗത്ത് നിന്നും ചില ശ്രമങ്ങൾ ഉണ്ടാകുന്നതായും ഇക്കാര്യങ്ങൾ കൊണ്ട് സംശയിക്കേണ്ട സാഹചര്യവും ഉണ്ട്.
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.ഇന്നലെ രാത്രിയാണ് കേസെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടൻ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ് സ്വാർത്ഥയാണ് എന്നുൾപ്പെടെ ആരോപിച്ചാണ് തന്നെ വേടൻ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി ചൂണ്ടിക്കാട്ടി.
ENGLISH SUMMARY:
Following the sexual assault complaint against Vedan ALIAS Hirandas Murali, concerns have been raised over the violation of the survivor’s privacy as sensitive details were widely circulated by the media. The complainant is reportedly under severe mental distress.