കൊച്ചി: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.High Court strongly criticizes IAS and IPS officers
ഒരു ഐജി ഡ്യൂട്ടി കളിഞ്ഞ് മടങ്ങിയത് ബീക്കണ്‍ ലൈറ്റിട്ട വാഹനത്തിലാണെന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, അടിയന്തിര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ബീക്കണ്‍ ലൈറ്റെന്നും സൂചിപ്പിച്ചു.
നിയമ ലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.അരൂര്‍ – തുറവൂര്‍ ദേശീയപാത നിര്‍മ്മാണവും ബെഞ്ചിന്റെ പരാമര്‍ശ വിഷയമായി.
വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മൂകസാക്ഷിയായി ഇരിക്കേണ്ട ആളല്ല ജില്ലാ കളക്ടര്‍. ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം. മഴ പെയ്യുമ്പോള്‍ സാഹചര്യം കൂടുതല്‍ മോശമാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.