‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല’; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു.
ബന്ധം ഉലയുമ്പോള്‍ ഉന്നയിക്കുന്ന പരാതി ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി.
നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഇതിനിടെ, ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും.
സഞ്ചാരികൾ ഇരമ്പിയെത്തിയപ്പോൾ മഴയും ഇരമ്പി ; മൂന്നാറിൽ നേട്ടമില്ലാതെ വിനോദ സഞ്ചാരമേഖല
മൂന്നാർ സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ച് മുന്നാറിലേക്കൊ ഴുകിയെത്തിയത് ആയിര ക്കണക്കിന് വിനോദസഞ്ചാ രികൾ. എന്നാൽ തുടർച്ചയാ യിപെയ്ത കനത്തമഴ മേഖല യ്ക്കു് തിരിച്ചടിയായി. ഏറെ നാള ത്തെ ആലസ്യത്തിനുശേഷം വ്യാഴാഴ്ചയോടെയാണ് വിനോ ദസഞ്ചാരമേഖല ഉണർന്നത്.
കേരളത്തിനകത്തും പുറത്തുനി ന്നുമായി ആയിരങ്ങളാണ് പ്രദേ ശത്തെത്തിയത്. തമിഴ്‌നാട്, കർ ണാടക, ആന്ധ്രപ്രദേശ്, തെല ങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്.
റിസോർ ട്ടുകളിലെ മുറികൾ നേരത്തേ തന്നെ പൂർണമായും ബുക്കുചെ യ്യപ്പെട്ടിരുന്നു. എന്നാൽ മറ്റുമേ ഖലകൾക്ക് പ്രതീക്ഷിച്ച നേട്ടമു ണ്ടാക്കാനായില്ല.
വെള്ളി, ശനി, ഞായർ ദി വസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴ വിനോ ദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ദിവ സേന ശരാശരി 1600 പേർ മാ ത്രമാണ് സന്ദർശനം നടത്തിയത്.
ഹൈഡൽ ടൂറിസത്തിന് കീഴി ലുള്ള മാട്ടുപ്പട്ടി ബോട്ടിങ് സെൻ്റ റിൽ 1550 പേരും പഴയമൂന്നാർ ഹൈഡൽ പാർക്കിൽ 600 പേരു മാണ് ദിവസേന സന്ദർശനം നടത്തിയത്. കനത്ത മഴയും ഗതാഗ തക്കുരുക്കും മൂലം പ്രതീക്ഷിച്ചതി ന്റെ നാലിലൊന്ന് സന്ദർശകർ മാത്രമാണ് കേന്ദ്രങ്ങളിലെത്തിയത്.
മഴ ശക്തമായി തുടർന്നതോടെ ടൗണിലെ കച്ചവടക്കാർക്കും വ്യാപാരമില്ലാതായി. ദേവികു ളം ഗ്യാപ്പ് റോഡിലെ ഗതാഗത നിരോധനവും തിരിച്ചടിയായി.
മൂന്ന് മാസത്തിനുശേഷം മു മൂന്നാറിൽ വിനോദസഞ്ചാരികളു ടെ തിരക്കേറിയെങ്കിലും പ്രതി ക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെ ന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.
അവധി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് മൂന്നാർ മേഖലയിൽ അനുഭവപ്പെട്ടത്. ആനച്ചാൽ മുതൽ മൂന്നാർ വരെ യുള്ള 15 കിലോമീറ്റർ യാത്ര ചെയ്യാൻ പലപ്പോഴും നാലുമണിക്കൂർ വരെ വേണ്ടിവന്നു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ പുനർനിർമാണം
പള്ളിവാസൽ, ഹെഡ് വർക്ക്സ് ജങ്ഷൻ എന്നിവിടങ്ങളിലെഗ താഗതക്കുരുക്കിന് കാരണമായി. വിനോദസഞ്ചാരികൾ ഏറ്റവു മധികം യാത്രചെയ്യുന്ന മൂന്നാർ -രാജമല, മൂന്നാർ-ടോപ്പ്സ്റ്റേ ഷൻ റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.
ഗതാഗതക്കുരുക്ക് രൂക്ഷമായ തോടെ മാട്ടുപ്പട്ടിയിലേക്ക് പോയ പലരും പാതിവഴിയിൽ യാത്ര മതിയാക്കി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി 10 വരെ നീണ്ടു നിന്നു. പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതും വീതികുറഞ്ഞ റോഡുമാണ് മൂന്നാറിലെ ഗതാഗ തക്കുരുക്കിന് കാരണമായത്.
ആനപ്രേമികളുടെ ഇഷ്ട തോഴൻ, ശാന്ത സ്വരൂപൻ.. ..ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു ആനപ്രേമികളുടെ ഇഷ്ടക്കാരൻ ആയിരുന്ന ഇരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. കോടനാട് ആനക്കൂട്ടിൽ നിന്നും നേരിട്ട് പരവൻ പറമ്പിൽ (സെയ്ന്റ്. ജോർജ് )കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു.
അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു. കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ പൂരം ഉൾപ്പടെ. ശാന്ത സ്വരൂപൻ ആയിരുന്നു. ഒരാഴ്ചയായി ക്ഷീണവസ്ഥയിൽ ആയിരുന്നു.
നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ.
കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.
1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം.
ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍ അയ്യപ്പൻ.
Summary:
The Kerala High Court has stayed the arrest of rapper Hiran Das Murali, popularly known as Vedan, in a rape case. The court questioned whether a consensual relationship could be considered as rape.