web analytics

വയനാട്ടിൽ പുതുവത്സര തലേന്ന് ‘ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍’, 20,000 പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപനം; പരിപാടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് ആണ് ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി.(High court stay on boche sunburn new year party in wayanad)

ജില്ല കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. 20,000 പേർ മ്യൂസിക്കല്‍ ഫെസ്റ്റിവെലിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്താണ് പരിപാടി നടത്താൻ ഉദ്ദേശിച്ചിരുന്നത്.

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

Related Articles

Popular Categories

spot_imgspot_img