കൊച്ചി: കൊച്ചിയിലെ മാലിന്യ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ സാഹചര്യം വളരെ മോശമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.(high court criticism on garbage issue of kochi)
കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു. ശ്രീലങ്കയില്‍ പോയി നോക്കൂ എന്നാണ് കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരോട് ഹൈക്കോടതി പറഞ്ഞത്. അത്രവലിയ സാമ്പത്തികശേഷി ഉള്ള രാജ്യം അല്ലാതിരുന്നിട്ടുകൂടി ശ്രീലങ്ക അവരുടെ നഗരങ്ങളില്‍ എങ്ങനെയാണ് റോഡ് പരിപാലിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പോയി കാണണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നതും അത് വൃത്തിയാക്കാതിരിക്കുന്നതിലും കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
ഒപ്പമുണ്ടാകും; കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും ഭാര്യ മിഷേലും