ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 569 ആയി. Hezbollah commander Ibrahim Muhammad Qubaisi was killed in an Israeli attack
975 മുതൽ 1990 വരെ ലെബനനിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർ ഇസ്രയേലിൻ്റെ ഒറ്റ ആക്രമണത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നും ലെബനീസ് ഭരണകൂടം പറയുന്നു.
വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തി. ലെബനന്റെ പരമാധികാരത്തിനുമേലുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് അറബ് രാജ്യങ്ങളും ചൈനയും പ്രതികരിച്ചു.
അമേരിക്കയും റഷ്യയും ഫ്രാൻസും സംഘർഷത്തിന് അറുതി വേണമെന്ന് ആവശ്യപ്പെട്ടു. 2006 ന് ശേഷം നടന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിത്.