വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ അറിയില്ലേ ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി !

നമ്മുടെ വാഹനത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അധിക ചെലവ് ഒഴിവാക്കാന്‍ മാത്രമല്ല വാഹനത്തിനു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാനും ഇന്ധനക്ഷമത പരിശോധിക്കണം. എന്നാൽ അത് എങ്ങിനെയാണെന്ന് പലർക്കും ശരിയായി അറിയില്ല എന്നതാണ് വാസ്തവം. Here’s an easy way to check your vehicle’s mileage.

ഇന്ധനക്ഷമത പരിശോധിക്കാൻ ഏറ്റവും കൃത്യവും ഫലപ്രദവുമായത് ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ എന്ന മാര്‍ഗമാണ്. അതായത്, നിങ്ങളുടെ കാറിന്റെ ഇന്ധനടാങ്കില്‍ മുഴുവന്‍ ഇന്ധനം നിറച്ച ശേഷം സാധാരണ പോലെ ഓടിയിട്ട് വീണ്ടും ഇന്ധനം നിറച്ച് പരിശോധിക്കുന്ന രീതിയാണിത്.

എങ്ങനെയാണ് ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ രീതിയില്‍ ഇന്ധനക്ഷമത പരിശോധിക്കുകയെന്നു നോക്കാം.

ആദ്യം നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഒരു പെട്രോള്‍ പമ്പിലേക്കു പോയി ടാങ്ക് മുഴുവനായും ഇന്ധനം നിറയ്ക്കുക. ഇന്ധനം നിറച്ചു കഴിഞ്ഞാല്‍ വാഹനത്തിന്റെ ട്രിപ്പ് മീറ്റര്‍ പൂജ്യത്തിലേക്കു മാറ്റുക.

ട്രിപ്പ് മീറ്ററില്ലെങ്കില്‍ ഒഡോമീറ്ററിലെ കിലോമീറ്റര്‍ റീഡിങ് രേഖപ്പെടുത്തിവയ്ക്കുക.

ഇനി സാധാരണ എങ്ങനെയൊക്കെയാണോ ഡ്രൈവ് ചെയ്യാറ് അതുപോലെ തന്നെ തുടര്‍ന്നും ഡ്രൈവ് ചെയ്യുക. 250-300 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം മാത്രമേ വീണ്ടും ഇന്ധനം നിറയ്ക്കാവൂ.

വീണ്ടും ആദ്യം ഇന്ധനം നിറച്ച പമ്പില്‍ നിന്നു തന്നെ ഇന്ധനം നിറക്കുക. ഇത്തവണയും ടാങ്ക് പൂര്‍ണമായും നിറയ്ക്കുക.

ഇത്തവണ ടാങ്ക് നിറയാനായി എത്രത്തോളം ഇന്ധനം വേണ്ടി വരുന്നുവെന്നതു ശ്രദ്ധിക്കുക. ഇത്രയും കഴിഞ്ഞാല്‍ വളരെയെളുപ്പം നിങ്ങള്‍ക്ക് വാഹനത്തിന്റെ ഇന്ധന ക്ഷമത പരിശോധിക്കാൻ സമയമായി.

ഇന്ധനക്ഷമത പരിശോധിക്കാന്‍ ലളിതമായ ഫോര്‍മുല ഉപയോഗിക്കാം. ഇന്ധനക്ഷമത = യാത്ര ചെയ്തദൂരം (കീ.മി)/ ഉപയോഗിച്ച ഇന്ധനം (ലീറ്റര്‍) എന്നതാണ് ആ ഫോര്‍മുല. ഉദാഹരണത്തിന് നിങ്ങള്‍ 200 കിലോമീറ്ററാണ് യാത്ര ചെയ്തതെന്നു കരുതുക. ഇതിനായി 10 ലീറ്റര്‍ ഇന്ധനവും ഉപയോഗിച്ചെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷമത 200/10 = 20 കിലോമീറ്റര്‍/ലീറ്റര്‍ ആയിരിക്കും എന്ന് കാണാം.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img