മഞ്ഞപ്പിത്തത്തിന് കീഴടങ്ങുന്ന ആരോഗ്യ സംവിധാനം; ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്‌സിന് ക്ഷാമം; പിന്നിൽ മരുന്ന് കമ്പനികളുടെ കള്ളക്കളിയോ

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.Hepatitis B vaccine shortage

2017ൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് 2012 മുതൽ 2016 വരെയുള്ള കാലയളവിൽ 84 തവണ മഞ്ഞപ്പിത്തത്തിന്റെ പൊട്ടിപ്പുറപ്പെടൽ കേരളത്തിൽ ഉണ്ടായി എന്നാണ്. ഈ പഠനം പറയുന്ന കൗതുകകരമായ ഒരു കാര്യം ദീർഘകാലമായി മോശം ശുചിത്വമുള്ള പ്രദേശങ്ങളിൽ പലപ്പോഴും വലിയ തോതിലുള്ള മഞ്ഞപ്പിത്തത്തിന്റെ പൊട്ടിപ്പുറപ്പെടൽ അപൂർവ്വമായിരിക്കും എന്നാണ്. ചെറുപ്പത്തിൽ തന്നെ മഞ്ഞപ്പിത്തം വന്നുപോയിട്ടുള്ളവരായിരിക്കും മിക്കവരും.

അവരിൽ വൈറസിനെതിരെ പ്രതിരോധശേഷി ആർജിച്ചിരിക്കും. ഇക്കാരണത്താൽ തന്നെ ഒരേ പൈപ്പ്‌ലൈനിൽ നിന്ന് വെള്ളം ഉപയോഗിക്കുന്ന പ്രദേശങ്ങളിലെല്ലാം രോഗബാധ ഉണ്ടാകണമെന്നില്ല. ഇത്തരം നിരവധി സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കൂടാതെ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയും മറ്റ് ശുചിത്വ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നവർക്കിടയിലേക്കും രോഗബാധ എത്താനിടയില്ല.

ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം)​ പ്രതിരോധ വാക്‌സിന് സംസ്ഥാനത്തെ ആശുപത്രികളിൽ ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് കൂടുതൽ പ്രതിസന്ധി. സ്വകാര്യ ഫാർമസികളിലും കിട്ടാനില്ല. വാക്‌സിൻ നിർമ്മാതാക്കൾ ഉത്പാദനം നിറുത്തിവച്ചതാണ് കാരണം. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് കാരണമെന്നാണ് പറയുന്നത്. സെപ്തംബറിലേ പരിഹാരമാകൂ എന്നാണ് വിവരം.

ഒരു എം.എൽ വാക്സിന് 110 രൂപയാണ് വില. ക്ഷാമം മുതലെടുത്ത് സ്റ്റോക്കുള്ള ഫാർമസികൾ തോന്നുംപടി വില ഈടാക്കുന്നതായി പരാതിയുണ്ട്. അതേസമയം,​ സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്ക് വാക്സിൻ ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനിലൂടെ രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായതോടെ ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സാ മരുന്നുകൾക്കും ആവശ്യക്കാർ കുറഞ്ഞിരുന്നു. അഞ്ചു വർഷം മുമ്പ് പ്രതിമാസം 8000 ഡോസു വരെ ചികിത്സാമരുന്ന് കമ്പനികൾ വിറ്റിരുന്നു. പിന്നീടത് 15 ആയി ചുരുങ്ങി. ഇതോടെ പിടിച്ചുനിൽക്കാൻ കമ്പനികൾ മരുന്നിന്റെ വില 800 രൂപയിൽ നിന്ന് 2000ത്തിലധികമായി വർദ്ധിപ്പിച്ചിരുന്നു.

പ്രതിരോധ വാക്സിൻ കുത്തിവയ്ക്കാതെ വന്നാൽ രോഗം വീണ്ടും വ്യാപകമാകും. ഈ സാഹചര്യം സൃഷ്ടിച്ച് കൂടിയ വിലയുള്ള ചികിത്സാ മരുന്ന് വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ വാക്‌സിൻ ക്ഷാമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കരളിനെ ബാധിക്കുന്ന, മരണത്തിനു വരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.

വാക്സിൻ നിർബന്ധം

നവജാത ശിശുക്കൾ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ-നഴ്സിംഗ് വിദ്യാർത്ഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് പ്രതിരോധ വാക്സിൻ നിർബന്ധമാണ്

വിദേശത്തേക്ക് പോകുന്നവരടക്കം പുറത്തു നിന്ന് വാക്‌സിൻ വാങ്ങിയാണ് സർക്കാർ ആശുപത്രികളിൽ കുത്തുവയ്പ്പ് എടുക്കുന്നത്

കുട്ടികൾക്ക് അഞ്ചുവയസിനിടെ മൂന്നു ഡോസ് എടുക്കണം. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Related Articles

Popular Categories

spot_imgspot_img