ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെഇറക്കിയത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്.
ഹെലികോപ്ടർ റോഡിന് നടുവിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെ തുടർന്ന് സമീപത്തെ വീടിനും റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്ടറിൻറെ ചില ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഹെലികോപ്ടർ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതർ പറയുന്നത്. വീതികുറഞ്ഞ റോഡിൽ ഹെലികോപ്ടർ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാൻഡ് ചെയ്യുകയായിരുന്നുഎന്നാണ് വിവരം.
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ, തലവെട്ടിയെടുത്തത് മഴു ഉപയോഗിച്ച്; യുവതി പിടിയിൽ
ബെംഗളൂരു∙ ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശിനിയായ മാനസ (26) ആണ് മൃഗീയമായി കൊല്ലപ്പെട്ടത്.
ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് ചന്ദാപുരി പൊലീസ് സംഘം വാഹനം തടഞ്ഞത്.
പരിശോധനക്കിടെ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
മഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു രണ്ടുപേർക്കും ജോലി.