ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു. റെഡ് ക്രസൻ്റ് ഹെലികോപ്ടറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടും പ്രസിഡൻ്റിനെയോ കൂടെയുള്ളവരെയോ കണ്ടെത്താൻ കഴിയാത്തതാണ് സംശയത്തിന് കാരണമായത്. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് ഇറാന്റെയും റഷ്യയുടെയും തുർക്കിയുടെ സംഘം വൻ തിരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്. അസർബൈജാൻ അതിർത്തിയിലാണ് ഹെലികോപ്ടർ അപകടം നടന്നത്. അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഹെലികോപ്ടർ അപകടം.
Read also: ഹെലികോപ്ടർ അപകടം: ഇറാൻ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ല