പുണെ: ശക്തമായ കാറ്റിൽ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പുണെയിലെ പൗദ് മേഖലയിലാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. നാല് യാത്രക്കാരുമായി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.(Helicopter carrying 4 on board crashes in Pune amid heavy rain)
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എ.ഡബ്ല്യു. 139 മോഡല്‍ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ ആനന്ദിന് അപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലെ യാത്രക്കാരായ ദീര്‍ ഭാട്യ,അമര്‍ദീപ് സിങ്, എസ്.പി. റാം എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ജുഹുവില്‍നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.