ഇടുക്കി പീരുമേട്ടിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. വീടിൻ്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞു വീണതോടെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർന്നു. മുണ്ടയ്ക്കൽ കോളനിയിൽ രാജുവിൻ്റെ വീടിൻ്റെ മുൻഭാഗമാണ് തിങ്കളാഴ്ച്ച ഇടിഞ്ഞു വീണത്. മുന്നിലെ ഭിത്തിയിടിഞ്ഞ സമയത്ത് വീട്ടുകാർ വീടിനുള്ളിലായതിനാൽ അപകടം ഒഴിവായി.