തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് സ്കൂൾ കെട്ടിടം തകർന്നു വീണു. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടമാണ് തകർന്നത്. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു കെട്ടിടം. (Heavy rain; school building collapsed in Thiruvananthapuram)
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത്ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. ഇതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ് കെട്ടിടം തകർന്നുവീണത്. ഇവിടെ ഒരു കോഴിക്കൂടും ശവക്കല്ലറയും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികൾ മുഴുവൻ ചത്തു.
സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് വാർഡ് മെമ്പർ സ്കൂൾ മാനേജരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്.
പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; തട്ടിയെടുത്തത് അഞ്ചര ലക്ഷം രൂപ; ജ്വല്ലറി സെയിൽസ്മാനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ