ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചമുതൽ മഴ തുടങ്ങിയത്. കോട്ടയം, ഏറ്റുമാനൂർ മേഖലകളിലാണ് മഴ പെയ്തത്. കടുത്ത വേനലിൽ സൂര്യാഘാത ആശങ്ക വരെ നിലനിൽക്കുന്ന സാഹചര്യത്തിൽ എത്തിയ മഴ ഏറെ ആശ്വാസകരമായി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിന് കാരണം.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
മരങ്ങള്‍ വീണ് വീടുകള്‍ക്ക് നാശം സംഭവിച്ചേക്കാം.
കനത്ത മഴയിൽ കാഴ്‌ച പരിധി കുറയാം
താഴ്‌ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യത.
വെള്ളക്കെട്ട് മൂലമോ മരങ്ങള്‍ കടപുഴകിയോ മരങ്ങള്‍ വീണോ ഗതാഗത തടസമുണ്ടായേക്കാം.
കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം താറുമാറാകാം.
കൃഷി നാശത്തിന് സാധ്യതതുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.
പാലിക്കേണ്ട മുന്നറിയിപ്പുകൾ:
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക.
ഗതാഗതം സംബന്ധിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക.
കൃഷി സംരക്ഷിക്കാൻ മുന്‍കരുതലുകള്‍ സ്വീകരിക്കുക.