തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. മേഘവിസ്‌ഫോടമാണെന്നാണ് സംശയിക്കുന്നത്.
ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവടങ്ങളിൽ വെള്ളം കയറി. ശക്തന്‍ മാര്‍ക്കറ്റിലെ കടകളിലും വെള്ളം കയറി. ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്.
രണ്ടു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റവന്യൂമന്ത്രിമാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Read More: ഇനി ലൈസന്‍സിനായി ആർടി ഓഫീസിൽ കയറിയിറങ്ങേണ്ട; പുതിയ നിയമം ഇന്ന് മുതൽ; ഒപ്പം ഒട്ടേറെ മാറ്റങ്ങളും
Read More: മകന് ഭക്ഷ്യവിഷബാധ; കുഴിമന്തി കട അടിച്ചുതകർത്ത സംഭവത്തിൽ പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്









