തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain declared in kerala; yellow alert in 11 districts)
തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ഒഴികെയുള്ള 11 ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മലയോര മേഖലകളില്‍ കനത്ത മഴ പെയ്തേക്കും. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നാളെ ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ എറണാകുളം ജില്ലയിലും യെല്ലോ അലേർട്ട് ആണ്.
മൂന്നാറിൽ മാലിന്യം തേടിയെത്തി ആനക്കൂട്ടം; പകൽസമയത്തും എത്തും: എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ