web analytics

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിലാണ് സംഭവം. അപകടത്തിൽ മൂന്നു പേരെ കാണാതായിട്ടുണ്ട്.

യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ട് സ്ത്രീകളെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഹ്യൂം നദിക്ക് കുറുകെ താൽക്കാലികമായി ഒരു മരപ്പാലം നിർമ്മിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സിക്കിമിൽ സംഭവിക്കുന്ന രണ്ടാമത്തെ മണ്ണിടിച്ചിലാണിത്. തിങ്കളാഴ്ച ഗ്യാൽഷിങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 45 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായിരുന്നു. അതേസമയം പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രതിരോധ നടപടികളിലും പഠനങ്ങളിലും ഫലപ്രദമായ ഏകോപനം ഇല്ലെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.

മലിനജലത്തിൽ കുളിക്കുന്നവർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളുവെന്ന് കരുതിയിരുന്നെങ്കിലും, കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം കണ്ടെത്തിയതിനാൽ വിശദമായ പഠനങ്ങൾ അനിവാര്യമാണ്.

തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ ജീവൻ നഷ്ടപ്പെടുത്തി.

സംസ്ഥാനത്തിന്റെ ജലസമൃദ്ധതയും വ്യാപകമായ ജലാശയങ്ങളും രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാണെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്. എന്നാൽ, കേരളത്തിൽ അത് 24 ശതമാനമായി നിയന്ത്രിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു അവകാശപ്പെടുന്നു.

മരുന്നുകളിലൂടെ മാത്രമല്ല, പ്രതിരോധ നടപടികളിലൂടെ വിജയം കൈവരിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം.

അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമാക്കണമെന്നും അവർ നിർദേശിക്കുന്നു.

ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കേരളത്തിൽ അരലക്ഷത്തോളം കുളങ്ങളുണ്ട്. കിണറുകൾ പോലെ ക്ലോറിനേഷൻ നടത്തുന്നത് പരിസ്ഥിതിക്ക് പ്രതികൂലമായതിനാൽ, കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.

അതേസമയം, സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ബാക്കിയുള്ളത് നേരിട്ട് മണ്ണിലേക്കാണ് ഒഴുക്കിവിടുന്നത്.

ബാക്ടീരിയകൾ കൂടുതലുള്ള ഇടങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. കൂടാതെ, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള സുരക്ഷിത അകലം ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Summary: Heavy landslide in Sikkim’s West district claims 4 lives at Yangthang Upper Rimpi. Three people are reported missing as rescue operations continue.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img