ഇനിമുതൽ വാഹനങ്ങളിൽ ഫാസ്ടാഗ് സ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ വരുന്നത് കിടിലൻ പണി. ഫാസ്ടാഗ് സ്റ്റിക്കർ പതിക്കാത്ത വാഹന ഉടമകളിൽ നിന്നും ഇരട്ടിപ്പിഴ ഈടാക്കാനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). നിദേശം നൽകി. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേശീയപാത അതോറിറ്റി പുറത്തിറക്കി.
വാഹനങ്ങളുടെ മുൻവശത്തെ വിൻഡ് ഷീൽഡിൽ ഫാസ്ടാഗ് പതിച്ചിരിക്കണം. ഇത് പതിക്കാത്ത വാഹനങ്ങൾ ടോൾ ലെയിനിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ ഫീസ് ഈടാക്കും. അതിന് പുറമെ അത്തരം വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി ഫീസ് ഈടാക്കാനുള്ള നിർദേശം കലക്ഷൻ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.(Heavy fines and penalties if vehicles are not affixed with FASTag)
വണ്ടികൾ മന:പൂർവം ഫാസ്ടാഗുകൾ പതിക്കാത്തത് ടോൾ പ്ലാസകളിൽ േബ്ലാക്കുകൾ ഉണ്ടാകാനിടയാക്കും. ഇതു മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടുക്കുന്നുണ്ടെന്നും അതോറിറ്റി പറയുന്നു. രാജ്യത്ത് 1000 ത്തോളം ടോൾ പ്ലാസകളാണ് നിലവിലുള്ളത്. പിഴ മുന്നറിയിപ്പുകളെ കുറിച്ചുള്ള അറിയിപ്പുകൾ പ്രാധാന്യത്തേടെ ഈ ടോൾ പ്ലാസകൾക്ക് സമീപം സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.