തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം വർധിക്കുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കായിക വകുപ്പ്. രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദേശിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവക്കും നിയന്ത്രണം ബാധകമാണ്.
കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കുമെന്നും അറിയിപ്പ് പറയുന്നു. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.









