സംസ്ഥാനം കടന്നുപോകുന്നത് സമാനതകളില്ലാത്ത ചൂടുകാലത്തിൽകൂടെയാണ്. കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ 33 വർഷമായി മെയ് മാസത്തിലെ ഈ ദിവസം അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂടാണിത്. സംസ്ഥാനത്തെ താപനിലയുടെ കണക്കുകൾ യഥാക്രമം 95 പേർസന്റൈലിനും 98 പേർസന്റൈലിനും മുകളിലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത്. 98 പേർസന്റൈലിൽ ചൂട് എത്തിയെന്നു പറഞ്ഞാൽ അക്ഷരത്തിൽ കേരളം പൊള്ളുകയാണ്. ( ഒരു പ്രദേശത്ത് മുപ്പതോ നാൽപ്പതോ വർഷത്തിനിടെ ഏതാനും ദിവസങ്ങളിൽ മാത്രം അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂടിന്റെ അളവുകൾ ചേർത്ത കണക്കിനെയാണ് 95 മുതൽ 98 പേർസന്റൈലിനു മുകളിലുള്ളത് എന്നതുകൊണ്ട് അർഥമാക്കുന്നത്. ). ഇന്നലെ ആലപ്പുഴയിൽ അനുഭവപ്പെട്ട 37.7 ഡിഗ്രി ചൂട് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ഉയർന്ന മേയ് മാസ താപനിലയാണ്.
വേനൽമഴയിലെ 67% കുറവുമൂലം മെയ് മാസത്തിൽ കുറയേണ്ട ചൂടിന് യാതൊരു ശമനവും വന്നിട്ടില്ല. ചൊവ്വാഴ്ചയോടെ മഴ എത്തുമെന്ന പ്രവചനമാണ് ഏക ആശ്വാസം. എന്നാൽ ഇതും എത്രകണ്ടു പാലിക്കുമെന്ന് കണ്ടറിയണം. കരയിൽ ചൂട് കൂടിയതോടെ കടലും കലിപ്പിലാണ്. ശരാശരി 28 ഡിഗ്രിയിൽ നിൽക്കേണ്ട കടൽ താപനില 30– 32 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുകയാണ്. കടലിലെ സഹധാരണക്കാരന്റെ മത്സങ്ങളെല്ലാം തീരം വിട്ടു പോയിക്കഴിഞ്ഞു. അന്തരീക്ഷത്തിലെ ഈർപ്പ തോത് ഉയർന്നു നിൽക്കുന്നതും ഉഷ്ണതരംഗത്തിനു കാരണമാകുന്നു.
ഇന്നലെ താപമാപിനികളിൽ ചൂട് 98 പേർസന്റൈലിൽ എത്തിയ സ്ഥലങ്ങൾ ഇവയാണ്:
തൃശൂരിലെ വെള്ളാനിക്കര (36.6)
കോഴിക്കോട് (38.1)
തിരുവനന്തപുരം (36.3)
ആലപ്പുഴ ((37.7), കോട്ടയം (36)
കൊച്ചി വിമാനത്താവളം (36.3)