മലപ്പുറം: 14കാരന് നിപ ബാധിച്ച് മരിച്ച സംഭവത്തിൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി ആരോഗ്യ വകുപ്പ്. കാട്ടമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പ്രാഥമിക നിഗമനം. ഐസിഎംആർ സംഘം വിശദമായ പരിശോധന നടത്തും. 14കാരൻ അമ്പഴങ്ങ കഴിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.Health Department has identified the source of Nipah virus infection
ഇന്ന് സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം പുറത്തുവരും. 350 പേരാണ് നിലവിൽ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണമുള്ളവരിൽ നാല് പേർ തിരുവനന്തപുരം സ്വദേശികളും രണ്ട് പേർ പാലക്കാട് സ്വദേശികളുമാണ്. അതേസമയം 14കാരന്റെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല.
ഐസിഎംആർ സംഘം മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് എത്തുന്നതോടെ പരിശോധനകൾ വേഗത്തിലാകും.