അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. Health Department dismisses 6 doctors for illegally absent from service
കാരണം കാണിക്കല്‍ നോട്ടീസിന് പ്രതികരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 33 ഡോക്ടര്‍മാരെ ആരോഗ്യ ഡയറക്ടര്‍ നീക്കം ചെയ്തതും, മൂന്ന് ഡോക്ടര്‍മാരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പിരിച്ചുവിട്ടതും ആണ്.
നോട്ടീസിന് മറുപടി നല്‍കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍ അടുത്ത ആഴ്ചയില്‍ കൂടി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിയിരിക്കാമെന്ന് ആരോഗ്യവകുപ്പ് കരുതുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 600 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് ഡോ. കെ.ജെ. റീന അറിയിച്ചു. 2008 മുതല്‍ സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.