വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു
കാസര്‍കോട്: വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മർദനത്തിനിരയായത്.
ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു എന്നാണ് പരാതി. അസംബ്ലിയിൽ നിൽക്കുന്ന സമയത്ത് ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണം പറഞ്ഞാണ് കുട്ടിയെ അടിച്ചത്.
അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച ശേഷം വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
മർദനത്തിൽ ചെവിയുടെ കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.
പിടിഎ പ്രസിഡന്‍റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അമ്മ കൂട്ടിച്ചേർത്തു.
എന്നാല്‍ കുട്ടിയെ അടിച്ചിട്ടില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. കുട്ടി അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്റര്‍ അശോകന്റെ വിശദീകരണം.
മാതാപിതാക്കൾ പറയുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഹെഡ്മാസ്റ്റർ നൽകിയ മറുപടി.
കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എറ്റുമുട്ടി; കയ്യാംകളിക്ക് കാരണം ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കം
കൊച്ചി: ഭയപ്പെടുത്തും വിധം കൗമാരക്കാന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ വൈറൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് അതിലും ഞെട്ടിക്കുന്ന മറ്റൊരുവസ്തുത പുറത്തുവന്നത്.
ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു, തല്ലുമാല സിനിമാ സ്റ്റൈലിൽ നടത്തിയ കയ്യാങ്കളിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എറണാകുളം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടികൂടിയത്.
ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാനിധ്യത്തിൽ താക്കീത് നൽകി വിടാനാണ് പോലീസ് നീക്കം.
Summary: In Kasaragod, a complaint has been raised that the headmaster of Kundamkuzhy GHSS brutally assaulted a Class 10 student, causing the student’s eardrum to rupture. The incident has sparked outrage among parents and locals.