web analytics

അയാള്‍ ഭ്രാന്തനാണ്, ട്രംപ് ഡമ്പ്, ഇലോണ്‍ മസ്‌കിനെ ഡീപോര്‍ട്ട് ചെയ്യണം; അമേരിക്കയിൽ ആയിരങ്ങളുടെ പ്രതിഷേധ റാലി

യു.എസിലെ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പേര്‍ അണിനിരന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം.

വൈറ്റ് ഹൗസിലേക്ക് എത്തിയതിന് പിന്നാലെയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിഭജന അജണ്ടകളിലാണ് യു എസ് പൗരൻമാർ ശക്തമായി പ്രതിഷേധിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഭിന്നിപ്പിക്കുന്ന നയങ്ങളെ എതിര്‍ത്ത് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്നലെ യുഎസിലെ പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ അണിനിരന്നു.

ട്രംപ് ജനുവരിയില്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ശക്തി പ്രകടനമായാണ് ഈ പ്രതിഷേധറാലിയെ വിലയിരുത്തപ്പെടുന്നത്.

വ്യാപാരനയം മാത്രമല്ല യുഎസ് ഫെഡറല്‍ സര്‍വ്വീസില്‍ ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് നടത്തിയ കടുത്ത നടപടികളും ഭീഷണികളും സര്‍ക്കാര്‍ ജീവനക്കാരെയാകെ ചൊടിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെല്ലാം കടുത്ത ഭാഷയില്‍ മുദ്രാവാക്യം വിളിച്ചാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി ഇറങ്ങുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ മുതല്‍ വ്യാപാര താരിഫ് കുറയ്ക്കല്‍ വരെ ട്രംപിന്റെ ഏകാധിപത്യ പ്രവണത അമേരിക്കക്കാരുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി കഴിഞ്ഞു.

വ്യാപാര നയം വഴി ലോകത്തിന് മുന്നിലും ധാര്‍ഷ്ട്യം കാണിച്ച പ്രസിഡന്റ് ട്രംപ് തങ്ങളുടെ സഖ്യകക്ഷികളെ വരെ വെറുപ്പിച്ചുവെന്നാണ് യുഎസിലെ പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി 5 ലക്ഷത്തിലധികം പേരാണ് പൗരസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ട്രംപിന്റെ നടപടികള്‍ക്കെതിരെ തെരുവിലിറങ്ങിയത്.

വൈറ്റ് ഹൗസിലെത്തി 4 മാസം പിന്നിടുന്നതിന് മുമ്പാണ് ട്രംപ് ഭരണത്തിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്. അവര്‍ നമ്മുടെ സര്‍ക്കാരിനെ തകര്‍ക്കുകയാണെന്നാണ് ജനം പറയുന്നത്.

അയാള്‍ ഭ്രാന്തനാണെന്നും ട്രംപ് ഡമ്പ് എന്നും അമേരിക്കയ്ക്ക് രാജാവില്ലെന്നും അടക്കം പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഇലോണ്‍ മസ്‌കിനെ ഡീപോര്‍ട്ട് ചെയ്യണമെന്നും ഞങ്ങളാരും അയാള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്നും പ്ലക്കാര്‍ഡുകളിലുണ്ട്.

പ്രമാണിമാരായ ഒരു കൂട്ടം വെളുത്തവര്‍ഗക്കാരായ റേപ്പിസ്റ്റുകളാണ് നമ്മുടെ രാജ്യം നിയന്ത്രിക്കുന്നതെന്നും ഇത് അത്ര നല്ലതല്ലെന്നും മാന്‍ഹട്ടന്റെ ഹൃദയഭാഗത്ത് പ്രതിഷേധിച്ച ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് ന്യൂയോര്‍ക്ക് ചിത്രകാരിയായ ഷൈന കെസ്‌നര്‍ അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ സിനിമയിലും...

വിദ്യാർത്ഥി ആത്മഹത്യകൾ: കേന്ദ്രം കണക്കുകൾ മറച്ചുവെക്കുന്നതായി ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്യുന്ന...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2 ലക്ഷം പിഴയും

സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2...

Related Articles

Popular Categories

spot_imgspot_img