പിണക്കം സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭാര്യയെ വനത്തിലേക്ക് കൊണ്ട് പോയി ക്രൂരമായി ആക്രമിച്ച് ഭർത്താവ്. പാങ്ങോട് കരുമൺകോട് നടന്ന സംഭവത്തിൽ പാലോട് സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. ഷൈനി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് ഫോണിലൂടെ പറഞ്ഞ് ഭാര്യയെ വിളിച്ചുവരുത്തിയ സോജി ഭാര്യയെ ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമം കണ്ടു സോജിയെ തടഞ്ഞുവെച്ച് പൊലീസിൽ അറിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Read also: ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ ഇടിമിന്നൽ; മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു