വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
യൂട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിര്‍ദേശം നൽകിയത്.സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഈ മാസം 6 ന് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ ഈടാക്കണം.
നിയമലംഘനത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ശേഖരിക്കണം. ഇത്തരം വാഹനങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം.