ഒരു ഗാനരംഗത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരന്റെ വേഷത്തില്‍ നിന്നും ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 72-ാം ജന്മദിനം
തൃശൂര്‍കാരന്‍ പ്രാഞ്ചിയേട്ടന്‍, കോട്ടയത്തുകാരന്‍ കുഞ്ഞച്ചന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, തിരോന്തരം ഭാഷ പറയുന്ന രാജമാണിക്യം, തോംപ്രാംകുടിക്കാരനായ മൈക്ക് ഫലിപ്പോസ്, കന്നഡക്കാരനായ മല്ലയ്യ, പാലേരി മാണിക്യത്തിലെ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി തുടങ്ങി മമ്മൂട്ടി പകര്‍ന്നാടിയത് പകരം വയ്ക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങള്‍.
1980ല്‍ മേള’യിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം. അതേ ദശകത്തിലാണ് നാലുവര്‍ഷം കൊണ്ട് 143 സിനിമകളില്‍ അഭിനയിച്ച റെക്കോഡ് സ്വന്തമാക്കുന്നതും. ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ ‘ജികെ’യായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ ബോക്‌സ് ഓഫീസില്‍ ഒരു കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായി മാറി.
സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി ആദ്യം എത്തിയതും എണ്‍പതുകളിലാണ്. എസ് എന്‍ സ്വാമി- കെ മധു കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 1988ലാണ് പുറത്തെത്തിയത്. ഒരു ചിത്രത്തിന് വ്യത്യസ്ത കാലങ്ങളിലായി മൂന്ന് സീക്വലുകള്‍ സംഭവിച്ചു എന്ന അപൂര്‍വ്വതയ്ക്കും കാരണമായി ഈ കഥാപാത്രവും ചിത്രവും. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ വേറിട്ട രണ്ട് വിജയങ്ങളും ഈ പതിറ്റാണ്ടില്‍ മമ്മൂട്ടിക്ക് ലഭിച്ചു.
നായകസങ്കല്‍പ്പത്തിന് ബലം കൂട്ടിയത്തിയ നായകന്മാരിലൂടെ സഞ്ചരിച്ച മമ്മൂട്ടി പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വന്നിട്ടില്ല. കാരണം തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അതുല്യ പ്രതിഭ എന്ന വിശേഷണവും മ്മൂട്ടി എന്ന് നടന് സ്വന്തം.
അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തില്‍ മലയാള സിനിമയിലെ ഉറപ്പുള്ള ഇരിപ്പിടത്തിനപ്പുറം ‘റെക്കോഡുകളുടെ താര’മാണ് അദ്ദേഹം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാനൂറിലധികമാണ് താര രാജാവിന്റെ സിനിമകളുടെ എണ്ണം. ആറ് ഭാഷകളില്‍ കരിയര്‍ വ്യാപിപ്പിച്ച മറ്റേതു നടനുണ്ട് നമ്മുടെ ഇന്ത്യന്‍ സിനിമയില്‍.