കണ്ണൂര്‍: കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. കണ്ണൂർ ഇരിട്ടി കല്ലുട്ടിയിലാണ് സംഭവം. കല്ലുമുട്ടി സ്വദേശിയായ മല്ലികക്ക് പരിക്ക് പറ്റിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.(Hand stuck inside sugarcane juice machine; woman was injured)
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങുകയായിരുന്നു. യുവതി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കട്ടിംഗ് മെഷിൻ കൊണ്ടുവന്ന് കരിമ്പിൻ ജ്യൂസ് മിഷൻ കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്. നാലോളം വിരലുകൾ മെഷീനിൽ കുടുങ്ങി ചതഞ്ഞ നിലയിലാണ്. പരിക്കേറ്റ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.