ന്യൂസ് ഡസ്ക്ക് : ശനിയാഴ്ച്ച പുലർച്ചെ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ നിരവധി ഇസ്രയേലി പൗരൻമാരെ ഹമാസ് തടവുകാരാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ പ്രത്യാക്രമണം നാലാം ദിവസത്തിലേയക്ക് കടന്നതോടെ തടവുകാരെ ഉപയോഗിച്ച് വിലപേശുന്ന തന്ത്രത്തിലേയ്ക്ക് കടന്നിരിക്കുന്നകയാണ് ഹമാസ്. ഇസ്രയേൽ ആക്രമണം കടുപ്പിച്ചാൽ തടവുകാരെ കൂട്ടക്കൊല ചെയ്യുമെന്ന് ഹമാസ് ഭീഷണി മുഴക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അബുദാബിയിൽ ഉള്ള ഹമാസിന്റെ വക്താവാണ് തടവുകാരെ കൊല്ലുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യം വച്ച് വീടുകൾക്ക് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയാൽ തടവിലുള്ളവരെ കൊല്ലുമെന്നാണ് വക്താവിന്റെ സന്ദേശം. ഇതിനെതിരെ ഇസ്രയേൽ വിദേശകാര്യമന്ത്രി എലി കോഹൻ ഏകദേശം നൂറോളം പേർ ഹമാസിന്റെ തടങ്കലിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച്ച നടത്തിയ അപ്രതീക്ഷിത ആക്രമണ സമയത്ത് പിടികൂടിയവരാണ് തടവുകാരായി ഉള്ളത്. ഇവരെ സുരക്ഷിതമായി തിരികെ കൊണ്ട് വരുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇത് വരെയുള്ള ആക്രമണത്തിൽ ഇരുപക്ഷത്തുമായി 1600 ലേറെ പേർ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തിൽ 900യിരം പൗരൻമാർ കൊല്ലപ്പെട്ടതായി ഇസ്രയേലി ചാനൽ ചൊവ്വാഴ്ച്ച രാവിലെ അവകാശപ്പെട്ടു. 2600 പേർക്ക് പരിക്കേറ്റു. ഇതിൽ 260 പേർ സംഗീത നിശയിൽ പങ്കെടുക്കവേ കൊല്ലപ്പെട്ടവരാണ്. കുട്ടികളും യുവാക്കളും ഉൾപ്പെട്ട സിവിലയൻമാരെ കൊല്ലുകയാണന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെത്യാഹു വീണ്ടും ആരോപണം ഉന്നയിച്ചു. അതേ സമയം പാലസ്തീൻ ആരോഗ്യമന്ത്രി പുറത്ത് വിട്ട കണക്ക് പ്രകാരം 687 പാലസ്തീൻകാർ ഇത് വരെ കൊല്ലപ്പെട്ടു. 3726 പേർക്ക് പരിക്കേറ്റു. ആശുപത്രികൾ, പാർപ്പിട സമുച്ചയങ്ങൾ , മോസ്ക്കുകൾ എന്നിവ വ്യോമാക്രമണത്തിൽ ഇസ്രയേൽ തകർത്തതായി പാലസതീൻ അറിയിച്ചു. പാലസ്തീനിലെ റോഡുകൾ എല്ലാം തകർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് സാമുഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പാലസ്തീന്റെ ബി.എസ്.എൻ.എൽ എന്ന് പറയാവുന്ന പാലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കോർപറേഷന്റെ ആസ്ഥാനം ബോംബാക്രമണത്തിൽ തകർന്നു. ഇത് കാരണം രാജ്യത്തെ ആശയവിനിമ സംവിധാനങ്ങൾ താറുമാറായി. ഇൻർനെറ്റ്, മൊബൈൻ,ലാൻഡ്ഫോൺ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല.
ഗാസയുടെ പശ്ചിമ , വടക്കൻ മേഖലകൾ വഴി സൈനീക നീക്കമുണ്ടാകുമെന്ന ശബ്ദ സന്ദേശം ഇസ്രയേൽ പട്ടാളക്കാർ അതിർത്തിയിലെ പാലസ്തീൻ നീവാസികൾക്ക് നൽകുന്നുണ്ട്. കരമേഖല മുഴുവനായി വളഞ്ഞ ഇസ്രയേൽ സൈന്യം എപ്പോൾ വേണമെങ്കിലും അവശേഷിക്കുന്ന പാലസ്തീൻ മേഖലയിൽ സൈനീക ആക്രമണം നടത്തും. അതിന് മുന്നോടിയായി മുന്നറിയിപ്പ് സന്ദേശം നൽകുകയാണ്.
വിമാന സർവീസുകൾ റദാക്കി.
എല്ലാ അന്താരാഷ്ട്ര വിമാനകമ്പനികളോടും ഇസ്രയേലിലേയ്ക്കുള്ള സർവീസുകൾ റദാക്കാൻ ബഞ്ചമിൻ നെത്യാഹു സർക്കാർ ആവിശ്യപ്പെട്ടു. ഇത് പ്രകാരം ടെൽ അവീൻ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും ചൊവ്വാഴ്ച്ച രാവിലെയോടെ നിറുത്തി വച്ചു. അമേരിക്കൻ എയർലൈൻസ് , എയർ കാനഡ ,എയർ ഫ്രാൻസ്,ഡെൽറ്റ എയർ ലൈൻ,ഈജിപ്ത് എയർ,എമിരേറ്റ്സ്, ലുഫ്ത്താൻസ് തുടങ്ങിയവർ സർവീസുകൾ പൂർണമായും നിറുത്തി. ഇസ്രയേലിലേയ്ക്കുള്ള രാത്രി സർവീസുകൾ മാത്രം റഷ്യ റദാക്കി. രാത്രി 9 മണിയ്ക്ക് ശേഷം റഷ്യയിൽ നിന്നും വിമാനങ്ങൾ ഇസ്രയേൽ ഭാഗത്തേയ്ക്ക് ഉണ്ടാവില്ല. വലിയൊരു ആക്രമണം ഇസ്രയേൽ നടത്തുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.