പകുതി വില തട്ടിപ്പ്; മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  കോടതി തള്ളി

കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻറെ ജാമ്യാപേക്ഷ  തള്ളി മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്നും കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

അനന്തു കൃഷ്ണനിൽ നിന്നും സംഭാവന വാങ്ങിയവരെയും ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പാതിവില വഴി ലഭിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. ഇന്ന് രാവിലെ വരെ 385 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 33,000ത്തിലധികം പരാതികൾ വിവിധ സ്റ്റേഷനുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പ് പണം ചില പാർട്ടികൾക്കും, വ്യകതികൾക്കും നൽകിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.

കൈമാറിയ തൊണ്ടിമുതലുകൾ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാൽ രേഖപ്പെടുത്തി കൈമാറും. കേസിൻറെ നടപടികൾ പൂർത്തിയാക്കുന്നവരെ കൈമാറ്റമോ വിൽപ്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കൾക്ക് സാധനങ്ങൾ മടക്കി നൽകുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായുള്ള നൂറുകണക്കിന് പ്രതികളിൽ ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന്റെ വൈരാഗ്യം; ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി...

ആശ്വാസവാർത്ത; കോട്ടയത്ത് നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

കോട്ടയം: കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി...

Other news

ക്രൈം ബ്രാഞ്ച് അന്വേഷണമല്ല സിബിഐ അന്വേഷണം വേണമെന്ന് നവീൻ ബാബുവിൻറ കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമല്ല സിബിഐ...

മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചം​ഗ സംഘം

ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട്...

നയപ്രഖ്യാപന പ്രസംഗത്തിൽ അവകാശപ്പെട്ടത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞെന്ന്; 24 മണിക്കൂറിനിടെ കാട്ടാന എടുത്തത് രണ്ട് ജീവനുകൾ

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം...

നിസ്സാരക്കാരനല്ല ഈ കുരങ്ങൻ; ഒരു രാജ്യം മുഴുവൻ വൈദ്യുതിയും വെള്ളവും മുടക്കിയത് ഒരു ദിവസം മുഴുവൻ !

കുരങ്ങന്മാർ നാട്ടിലിറങ്ങിയാൽ പൊതുവെ പ്രശ്നക്കാരാണ്. കയ്യിലിരിക്കുന്ന ആഹാരസാധനങ്ങൾ തട്ടിപ്പറിക്കുക, എന്തെങ്കിലുമൊക്കെ എടുത്ത്...

പെങ്ങളെ കെട്ടിച്ചു വിടാൻ ബലിയാടാക്കിയത് 10 സ്ത്രീകളെ; ബിജെപി നേതാവ് തമിഴരശൻ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ ബിജെപിയുടെ...

Related Articles

Popular Categories

spot_imgspot_img