ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസിൽ ഹാക്കർമാർ നുഴഞ്ഞു കയറി: ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യത: മുന്നറിയിപ്പ്

ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസിൽ ഹാക്കർമാർ നുഴഞ്ഞു കയറി: ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യത: മുന്നറിയിപ്പ്


ഗൂഗിളിന്റെ ഒരു പ്രധാന ഡാറ്റാ ബേസിൽ ഹാക്കർമാർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്‌. ഇതിനെ തുടർന്ന് രണ്ടര ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ ഫോണ്‍ കോളുകള്‍ നടത്തുകയും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കും സ്വകാര്യ ഡാറ്റയിലേക്കും ആക്‌സസ് നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

നിങ്ങള്‍ക്ക് ഗൂഗിളില്‍ നിന്ന് ഒരു ടെക്സ്റ്റ് സന്ദേശമോ വോയ്‌സ് സന്ദേശമോ ലഭിക്കുകയാണെങ്കില്‍, അത് ഗൂഗിളില്‍ നിന്നാണെന്ന് വിശ്വസിക്കരുത് എന്നും പത്തില്‍ ഒമ്പത് തവണയും അത് സംഭവിക്കാന്‍ സാധ്യതയില്ല എന്നുമാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരത്തിൽ ഷൈനി ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പ് കഴിഞ്ഞ ജൂണിൽ ഒരു ഗൂഗിള്‍ ജീവനക്കാരനെ കബളിപ്പിച്ച് ക്ലൗഡ് പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുന്ന ഒരു ഗൂഗിള്‍ ഡാറ്റാബേസിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.

ഈ ഹാക്കർമാർ കമ്പനി പേരുകളും ഉപഭോക്തൃ കോണ്‍ടാക്റ്റ് വിശദാംശങ്ങളും അടങ്ങിയ നിരവധി ബിസിനസ് ഫയലുകള്‍ അവര്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പാസ് വേര്‍ഡുകളൊന്നും തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല.


ഗൂഗിള്‍ ജീവനക്കാര്‍ എന്ന് നടിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ വലിയ തോതിലുള്ള പ്രചാരണം നടക്കുകയാണ്. പലരേയും ഇവര്‍ ഫോണില്‍ വിളിച്ച് അവരെ കൊണ്ട് ലോഗിന്‍ ചെയ്യിക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.






spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

Related Articles

Popular Categories

spot_imgspot_img