നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കൊച്ചി: നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (27) വിനെയാണ് കാപ്പ നിയമം ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഉത്തരവ് പുറപ്പെടുവിച്ചത്.
മൂവാറ്റുപുഴ, കുറുപ്പംപടി, കാലടി, അങ്കമാലി, കോടനാട്, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഭവനഭേദനം, മോഷണം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു.
കഴിഞ്ഞ ഒക്ടോബർ അവസാനം മൂവാറ്റുപുഴ വാഴപ്പിള്ളി–പുളിഞ്ചുവട് പ്രദേശത്തെ മീൻ മാർക്കറ്റിന് സമീപമുള്ള യൂസ്ഡ് ഗുഡ്‌സ് വാഹന ഷോറൂമിൽ അതിക്രമിച്ച് കയറി വിൽപ്പനയ്‌ക്കായി നിർത്തിയിരുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് ഇയാൾ ഒടുവിൽ പ്രതിയായത്.
ഈ സംഭവത്തെ തുടർന്നാണ് കാപ്പ നിയമപ്രകാരം ഇയാളെ തടവിലാക്കാനുള്ള നടപടി ആരംഭിച്ചത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർമാരായ എം. അഭിജിത്ത്, കെ.വി. നിസ്സാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ.പി. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജി. ജിനീഷ്, സിവിൽ പൊലീസ് ഓഫീസർ ധന്യ മുരളി എന്നിവർ ചേർന്നാണ് മനുവിനെ അറസ്റ്റ് ചെയ്തത്.
English Summary
A habitual offender, Manu (27) from Ernakulam district, has been detained under the KAAPA Act and lodged in Viyyur Central Jail. The action was taken following multiple criminal cases including burglary, theft, and drug-related offences registered across several police station limits in Ernakulam Rural.
habitual-offender-manu-detained-under-kaapa-act-ernakulam
KAAPA Act, Ernakulam Crime News, Habitual Offender, Kerala Police, Theft Case, Viyyur Central Jail









