കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം (21.75 പവൻ) തൂക്കം വരുന്ന അതിമനോഹരമായ സ്വർണകിരീടം സമർപ്പിച്ചു.
തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻഡ് കമ്പനിയുടെ ഉടമ അജയകുമാർ സി.എസിന്റെ ഭാര്യ സിനി അജയകുമാറാണ് കിരീടം സമർപ്പിച്ചത്.
കൊടിമര ചുവട്ടിൽ സമർപ്പണം
ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നട തുറന്ന സമയത്ത് കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിലാണ് കിരീടം സമർപ്പിച്ചത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഔദ്യോഗികമായി ഏറ്റുവാങ്ങി.
വിശേഷ ദിവസങ്ങൾക്കായി ചാർത്താൻ ഒരുക്കിയ കിരീടം
പൂർണമായും കല്ലുകൾ പതിച്ച ഈ സ്വർണകിരീടം വിശേഷ ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്താൻ അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
കിരീടത്തിന്റെ സമർപ്പണത്തിന് ദേവസ്വം ഔദ്യോഗിക രസീതി നൽകി.
പ്രസാദം കൈമാറി
വഴിപാട് സമർപ്പിച്ച സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ ഉൾപ്പെട്ട ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം അധികൃതർ നൽകി.
English Summary:
A Thrissur-based jewellery manufacturing family has offered a 174-gram (21.75 sovereign) gold crown studded with stones to Lord Guruvayurappan as a devotional offering. The crown was formally received by Guruvayur Devaswom officials during a ceremony held at the temple.









