web analytics

സ്പെഷ്യൽ പാസുള്ളവരെ മാത്രം കടത്തിവിട്ടു; പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ നടന്നത്; പ്രതിഷേധവുമായി ഭക്തർ

സ്പെഷ്യൽ പാസുള്ളവരെ മാത്രം കടത്തിവിട്ടു; പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ നടന്നത്; പ്രതിഷേധവുമായി ഭക്തർ

ഗുരുവായൂർ: പുതുവർഷ പുലരിയിൽ ദർശനത്തിനായി മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നിട്ടും പ്രവേശനം ലഭിക്കാതിരുന്നതോടെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തി.

 ബുധനാഴ്ച രാത്രി എട്ടുമണിയോടെ ക്യൂവിൽ പ്രവേശിച്ച നൂറുകണക്കിന് ഭക്തർക്കാണ് വ്യാഴാഴ്ച രാവിലെ വരെ ദർശനം ലഭിക്കാതെ വന്നത്.

സ്പെഷ്യൽ പാസുള്ള ആയിരക്കണക്കിന് പേരെ മുൻഗണന നൽകി ദർശനത്തിന് കടത്തിവിട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. 

രാവിലെ ഏഴുമണിയോടെ കിഴക്കേ നടപ്പന്തലിൽ എത്തിയ ഭക്തർ, ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലകളും തകർത്തു പ്രതിഷേധിച്ചു. 

നാമജപം നടത്തിയാണ് ഭക്തർ പ്രതിഷേധം അറിയിച്ചത്. ക്യൂവിൽ മണിക്കൂറുകളായി കാത്തുനിൽക്കുന്നവർക്കു ദർശനം നൽകിയ ശേഷം മാത്രമേ സ്പെഷ്യൽ പാസ് പ്രവേശനം അനുവദിക്കാവൂവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പുതുവർഷ പുലരിയും വ്യാഴാഴ്ചയും ഒരുമിച്ചെത്തിയതോടെ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി മുതൽ തന്നെ വൻ തിരക്കായിരുന്നു. 

പല ഭക്തരും വ്യാഴാഴ്ച രാവിലെ ദർശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ രാത്രി തന്നെ ക്യൂവിൽ സ്ഥാനം പിടിച്ചിരുന്നു. 

കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടക്കം നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും പുതുവർഷ പുലരിയിൽ ക്ഷേത്രദർശനം നടത്തിയിരുന്നു.

നെയ് വിളക്ക് വഴിപാട് ഉൾപ്പെടെയുള്ള പ്രത്യേക വഴിപാടുകൾ നടത്തിയ ഭക്തർക്കുള്ള തിരക്ക് വർധിച്ചതോടെ സാധാരണ ക്യൂവിൽ നിൽക്കുന്നവരെ ഏറെ സമയം ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടില്ല. 

ശീവേലി ചടങ്ങുകൾക്ക് ശേഷം രാവിലെ മുതിർന്ന പൗരന്മാരെ ദർശനത്തിന് കടത്തിവിടാൻ തുടങ്ങിയതോടെയാണ് മുൻദിനം രാത്രി മുതൽ ക്യൂവിൽ നിൽക്കുകയായിരുന്ന ഭക്തർ ശക്തമായി പ്രതിഷേധിച്ചത്.

English Summary

Devotees staged a protest at Guruvayur Temple after being denied darshan despite waiting in long queues for hours on New Year’s Day. The protest erupted when thousands with special passes were allowed entry ahead of regular devotees. Frustrated devotees broke barricades at the eastern nadapandal and raised slogans, demanding priority for those who had waited overnight.

guruvayur-temple-devotee-protest-new-year-darshan

Guruvayur Temple, devotee protest, New Year darshan, Kerala news, temple rush, special pass controversy, Guruvayur, religious news

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ...

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ∙ മാവേലിക്കര...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

Related Articles

Popular Categories

spot_imgspot_img