web analytics

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും കള്ളന് ഒന്നും കിട്ടിയില്ല; ഒടുവിൽ ഒരു ഓംലറ്റ് അടിച്ച് സ്ഥലം വിട്ടു

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും കള്ളന് ഒന്നും കിട്ടിയില്ല; ഒടുവിൽ ഒരു ഓംലറ്റ് അടിച്ച് സ്ഥലം വിട്ടു

ഗുരുവായൂര്‍: ഗുരുവായൂരിൽ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ല. വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവിന് ഒടുവിൽ ലഭിച്ചത് ഒരു ഓംലറ്റ് മാത്രമായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഗുരുവായൂര്‍ നഗരസഭയിലെ ചൂല്‍പ്പുറം എം.ജെ. റോഡിലുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്.

ഗള്‍ഫിലുള്ള മാറോക്കി മിനി ടോമിയുടെ വീട്ടിലാണ് മോഷ്ടാവ് ആദ്യം കയറിയത്. കോട്ടപ്പടി പെരുന്നാളുമായി ബന്ധപ്പെട്ട് വീട്ടുകാർ പുറത്തുപോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഫ്യൂസ് ഊരി മാറ്റിയ ശേഷം അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാരകളെല്ലാം തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ഇതോടെയാണ് അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന് മുട്ട ഉപയോഗിച്ച് ഓംലറ്റ് ഉണ്ടാക്കി കഴിച്ചത്. ഒരു പ്ലേറ്റിൽ പപ്പായ മുറിച്ചുവച്ചതായും കണ്ടെത്തി.

തുടർന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള വലിയപുരക്കൽ വിബിനന്റെ വീട്ടിലേക്കാണ് മോഷ്ടാവ് കടന്നത്. ഗള്‍ഫിലുള്ള വിബിനന്റെ ഭാര്യ സജിത ബന്ധുവീട്ടിലായതിനാൽ വീട് അടച്ചിട്ടിരുന്നു.

മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

എന്നാൽ, സി.സി.ടി.വി അലർട്ട് മൊബൈലിൽ ലഭിച്ചതോടെ വിബിനൻ ഉടൻ ഭാര്യയെ വിവരമറിയിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. രാത്രി 12.30ഓടെ വീട്ടുകാർ സ്ഥലത്തെത്തുമ്പോഴേക്കും ഗുരുവായൂര്‍ പൊലീസും എത്തി.

വീടിന്റെ ഉമ്മറത്ത് വാതിൽ പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെത്തി. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

മുഖം മൂടിയും ഗ്ലൗസും ധരിച്ച മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയം ആനിച്ചുവട്ടിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങൾ വർധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി തെങ്ങുംപറമ്പിലെ സിറിയക്കിന്റെ വീട്ടിൽ അടുക്കളവാതിൽ തകർത്ത മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.

സമീപകാലത്ത് ആലഞ്ചേരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary

An attempted burglary was reported at two houses in Guruvayur, but no valuables were stolen. In one house, the burglar broke in, found nothing valuable, and ended up cooking and eating an omelette before leaving. Police have launched an investigation after collecting CCTV footage. Meanwhile, theft incidents are reportedly increasing in parts of Kottayam, where gold and cash were stolen from a house, prompting a detailed police probe.

guruvayur-burglary-attempt-omelette-only-loot

Guruvayur, Burglary Attempt, Kerala Crime News, CCTV Footage, Kottayam Theft, Police Investigation

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img