web analytics

ഗുണ്ടുകളും പെട്രോളും കത്തിയുമായി എത്തി; ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ആലപ്പുഴ: ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. അമ്പലപ്പുഴയിലാണ് സംഭവം. ഭാര്യവീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണത്തിന് ശ്രമിച്ചത്. മാന്നാർ സ്വദേശി പ്രമോദിനെയാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്തുക എന്ന ലക്ഷ്യത്തോടെ ഗുണ്ടുകളും പെട്രോളും കത്തിയുമായി എത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കീഴടക്കിയത്.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തോട്ടപ്പള്ളിയിലുള്ള ഇയാളുടെ ഭാര്യ രാധുവിന്റെ വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. ഭാര്യയും 10, 9 വയസുള്ള ആൺമക്കളും ഇവിടെ ഉണ്ടായിരുന്നു. രാധുവിനെ വിളിച്ച് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും ഇവർ പുറത്തിറങ്ങാൻ തയാറായില്ല.

പിന്നാലെ സ്‌കൂട്ടറോടിച്ച് വീടിന്റെ മുറ്റത്തെത്തിയ പ്രമോദ് ഭാര്യാപിതാവ് മോഹൻദാസുമായി വഴക്കുണ്ടാക്കി. പ്രദേശവാസികളാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി സാഹസികമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന തോൾ സഞ്ചിയിൽ നിന്ന് ആറ് ഗുണ്ടുകളും കുപ്പികളിലാക്കിയ മൂന്ന് ലിറ്ററോളം പെട്രോളും കത്തിയും റോപ്പും കണ്ടെടുത്തു.

കുടുംബ വഴക്കിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമിക്കാൻ കാരണമായതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും പ്രമോദ് ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്ന് ഉപദ്രവം സഹിക്ക വയ്യാതെ വന്നതോടെയാണ് മാന്നാറിലെ ഭർതൃവീട്ടിൽ നിന്നും മക്കളെയും കൂട്ടി സ്വന്തം ഗൃഹത്തിലെത്തിയത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img