ലീഡ്‌സിലെ പ്രശസ്ത പബ് ക്രാൾ റൂട്ടായ ഓട്‌ലി റണ്ണിൽ തോക്കും ക്രോസ് ബോയും ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ആക്രമണത്തിന് പിന്നാലെ അക്രമിയെന്ന് കരുതുന്ന വ്യക്തിയെ സ്വയം പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എന്താണ് കാരണമെന്നോ ആക്രമണത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നോ കണ്ടെത്താൻ ഇതുവരെ പോലീസിനായിട്ടില്ല.
നിലവിൽ കൂടുതൽ ആളുകൾ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് വിവരമെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയിംസ് ഡങ്കർലി പറഞ്ഞു. എന്നാൽ വിപുലമായ അന്വേഷണങ്ങൾ തുടരുകയാണ്.
പ്രദേശത്ത് നിലവിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഒന്നുമില്ല ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കിടുന്നതിനേയും അന്വേഷണ സംഘം എതിർക്കുന്നുണ്ട്. പ്രദേശം സായുധരായ പോലീസുകാർ വളഞ്ഞതായാണ് വിവരങ്ങൾ.