ചരിത്രത്തിലെ തന്നെ വലിയ ഇടിവ്; രൂപക്ക് ശനിദശ, റെക്കോർഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

ന്യൂഡൽഹി: ഡോളർ ശക്തി പ്രാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നാണ് രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടായത്. യു.എസ് ട്രഷറി വരുമാനത്തിലുണ്ടായ വർധനയും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്കുകൾ കുറക്കില്ലെന്ന വാർത്തകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.ഡോളറിനെതിരെ 83.53ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പിന്നീട് നിലമെച്ചപ്പെടുത്തി 83.48ലേക്ക് രൂപ ഉയർന്നു. രൂപ വൻ തകർച്ച നേരിടുന്നതിനിടെ ആർ.ബി.ഐ ഇടപെടലുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലൂടെ കറൻസി മാർക്കറ്റിൽ ആർ.ബി.ഐ ഇടപ്പെട്ടേക്കുമെന്നാണ് വാർത്തകൾ.
ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള പ്രധാന കാരണമാണ്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഡോളർ ഇൻഡക്സ്. ഇത് ഏഷ്യൻ കറൻസികളെ ദുർബലമാക്കി. കൊറിയൻ വണ്ണും ഇന്തോനേഷ്യൻ റുപ്പിയയും തകർച്ച നേരിട്ടു. ഏഷ്യൻ ഓഹരി വിപണികളിലും തകർച്ച തുടരുകയാണ്. യു.എസിൽ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം നവംബറിന് ശേഷമുള്ള ഉയർന്ന നിരക്കിലേക്ക് തിങ്കളാഴ്ച എത്തിയിരുന്നു. ഇതോടെ ലോകത്തെ പ്രധാനപ്പെട്ട കറൻസികൾക്കെതിരെ ഡോളർ ശക്തിയാർജിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

Related Articles

Popular Categories

spot_imgspot_img