web analytics

ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ ! പത്താം ക്ലാസ് വിദ്യാഭ്യാസം, 2 ലക്ഷം ശമ്പളം, ആരോഗ്യ പ്രവർത്തകർക്കും അവസരങ്ങൾ

വിവിധ ജോലിനൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് സൂചന. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. (Great opportunities again in Israel; 10th Class Education, Salary 2 Lakhs)

നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോ​ഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു.

ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണം.

കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 5,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചു. ഈ വർഷമാദ്യം നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ മൊത്തം 16,832 ഉദ്യോഗാർഥികൾ പങ്കെടുത്തു. 10,349 പേരെ തെരഞ്ഞെടുത്തു.

വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്‌ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.

(ഈ തൊഴിൽ ദാതാക്കളുമായോ, തൊഴിൽ ഉറപ്പു സംബന്ധിച്ച നടപടികൾക്കോ News4media യുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി അന്വേഷിച്ച ശേഷം സ്വന്തം ഉറപ്പിൽ മാത്രം അപേക്ഷിക്കുക.)
spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ലോട്ടറി അടിച്ചവർക്ക് തിരിച്ചടി: ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വരും

കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി...

‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ

‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ...

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’; പാലക്കാട് വിമത വേദിയിൽ പി.കെ.ശശി പറഞ്ഞത്

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’;...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി!

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി! തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില!

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില! തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് നാല്...

Related Articles

Popular Categories

spot_imgspot_img