തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉൾപ്പെടെ അഞ്ച് തടവ് പുള്ളികളുടെ ശിക്ഷായിളവ് സംബന്ധിച്ച് മന്ത്രിസഭാ ശുപാർശ തിരിച്ചയച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ.
ശിക്ഷായിളവ് നൽകുന്നതിനുള്ള 12 മാർഗരേഖയും രാജ്ഭവൻ സർക്കാരിന് നൽകിയിട്ടുണ്ട്. സാധാരണ മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവ്. എന്നാൽ ആ കീഴ്‌വഴക്കം മാറ്റിയാണ് രാജ്ഭവന്റെ ഇടപെടൽ.
മന്ത്രിസഭാ ശുപാർശക്കൊപ്പം ശിക്ഷയിളവ് നൽകുന്ന പ്രതിയുടെ പേരിലുള്ള കുറ്റം, ശിക്ഷ, ലഭിച്ച പരോളിന്റെ കണക്ക്, ജയിലിലെ പെരുമാറ്റവും തുടങ്ങിയവയും ജയിൽ ഉപദേശകസമിതിയുടെ പ്രത്യേക റിപ്പോർട്ടും നൽകണം.
ശിക്ഷായിളവ് ലഭിക്കുന്ന പ്രതി പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോർട്ട്, പ്രതിക്ക് മുൻവൈരാഗ്യമുള്ളവർ നാട്ടിലുണ്ടെങ്കിൽ അവർക്കുള്ള ഭീഷണിയും പ്രത്യേകം റിപ്പോർട്ടായി നൽകണം എന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെറിന് പരോൾ അനുവദിക്കുന്നതിൽ സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നിലവിൽ തന്നെ ആരോപണം ശക്തമാണ്. കൂടാതെ ജയിലിന് ഉള്ളിലെ പെരുമാറ്റവും മോശമാണ്.
സഹതടവുകാരെ മർദ്ദിച്ച നിരവധി സംഭവമുണ്ടായിട്ടും ശിക്ഷായിളവിന് സർക്കാർ ശുപാർശ ചെയ്തതിന് പിന്നാലെയും സഹതടവുകാരിയെ മർദ്ദിച്ചതിന് ഷെറിനെതിരെ കേസെടുത്തിരുന്നു.
സ്വധാനത്തിന്റെ രാഷ്ട്രീയ പരിഗണനയുടേയും പേരിൽ നൽകുന്ന ശിക്ഷയിളവുകൾ അവസാനിപ്പിക്കാനാണ് രാജ്ഭവന്റെ തീരുമാനം.