മാനന്തവാടി: രാഹുൽ ഗാന്ധിക്ക് പിന്നാലെ വയനാട് സന്ദർശനത്തിനൊരുങ്ങി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എത്തും.
സുരക്ഷാ പ്രശ്നങ്ങൾ കാരണം മാറ്റിവെച്ച വയനാട് സന്ദർശനത്തിനായി അദ്ദേഹം ഇന്ന് വിമാനമാർഗം കണ്ണൂരിലെത്തും.
ഇന്ന് രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുമെങ്കിലും സന്ദർശനം നാളെയാണ്. രാവിലെ ഒമ്പതരയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല അജീഷിന്റെയും തുടര്‍ന്ന് പത്തേകാലിനു പാക്കത്ത് പോളിന്റെയും കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.
പിന്നാലെ അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും. തുടര്‍ന്ന് മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് തിരുവനന്തപുരത്തേക്കു മടങ്ങും. ഗവർണർക്ക് Z പ്ലസ് സുരക്ഷയൊരുക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിൻ്റെ പ്രത്യേക വിഐപി സുരക്ഷാ സംഘം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കും. ഏത് സമയത്തും 41 സുരക്ഷാ ഉദ്യോഗസ്ഥർ ഗവർണർക്കൊപ്പം ഡ്യൂട്ടിയിലുണ്ടാകും.