ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വീണ്ടും പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു.
സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ശിക്ഷയിളവു ചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെയാണ് നടപടി.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ഷെറിന്റെ ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം നേരത്തെ തന്നെ വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.
രാത്രിയിൽ കേണപേക്ഷിച്ചിട്ടും ശുചിമുറി തുറന്നു നൽകിയില്ല: കോഴിക്കോട് പെട്രോൾ പമ്പിന് 160000 രൂപ പിഴ !
രാത്രിയിൽ കേണപേക്ഷിച്ചിട്ടും പെട്രോൾ പമ്പിൽ ശുചുമുറിയുടെ താക്കോൽ നൽകാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിൽ കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് നടപടി.
പമ്പ് ഉടമ നഷ്ടപരിഹാരമായി 1,50,000 രൂപയും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1.65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നു കമ്മീഷന്‍ ഉത്തരവിട്ടു.
കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
സംഭവം ഇങ്ങനെ:
2024 മെയ് 8 നാണ് സംഭവം. കാസര്‍കോട് നിന്ന് വരവെ രാത്രി 11 മണിക്ക് പരാതിക്കാരി എതിര്‍കക്ഷിയുടെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിക്കാൻ കയറി. പെട്രോൾ അടിച്ചശേഷം കാറില്‍ നിന്നും ഇറങ്ങി ശുചിമുറിയിൽ പോയെങ്കിലും ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു.
സ്റ്റാഫിനോട് താക്കോള്‍ ആവശ്യ പ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു.
അത്യാവശ്യം ബോധ്യപ്പെടുത്തിയിട്ടും ശുചിമുറി തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക ഉടനെതന്നെ പയ്യോളി സ്റ്റേഷനിലെ പൊലീസിനെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തി ബലമായി ടോയ്ലറ്റ് തുറന്ന് കൊടുക്കുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.
ടോയ്ലറ്റ് ഉപയോഗുശുന്യമാണെന്ന് സ്റ്റാഫ് പറഞ്ഞെങ്കിലും പൊലീസ് തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്ലറ്റ് തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ടോയ്ലറ്റ് സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. തുടർന്നാണ് നടപടി സ്വീകരിച്ചത്.