സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂര വിദ്യാഭ്യാസ- ഓൺലൈൻ കോഴ്സുകളിലും പങ്കെടുക്കുന്നതിന് നിശ്ചിയിച്ചിരുന്ന 30 കിലോമീറ്റർ ദൂരപരിധി ഒഴിവാക്കി.Government employees’ studies will not be hindered by distance
ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനത്തിന് അനുമതി നൽകാൻ പാടുള്ളു എന്ന നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ അത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
ഇത്തരത്തിൽ അനുമതി നൽകുമ്പോൾ പാർട്ട് ടൈം കോഴ്സുകൾ ഓൺലൈനായോ പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ ഇല്ലാത്തതോ ആണെന്നും ഉണ്ടെങ്കിൽ ഉദ്യോഗസ്ഥൻ കോഴ്സിന് ചേരുന്നത് ഓഫിസ് പ്രവർത്തന സമയം ഓഫിസിൽ ഹാജരായിരിക്കുന്നതിനു തടസമാകില്ലെന്നും ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ അറിയിച്ചു.