ഡ്രൈവിംഗ് പഠിക്കുന്നതിന് മുൻപേ വിമാനം പറത്താൻ പഠിച്ച ഗോപിചന്ദ് തോട്ടകുര ഇന്ന് ബഹിരാകാശത്തേക്ക് പറക്കും;ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ന്യൂഡൽഹി: സംരംഭകനും പൈലറ്റുമായ ഗോപിചന്ദ് തോട്ടകുരയുടെ ബഹിരാകാശ വിനോദസഞ്ചാരത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് ​യാത്ര. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരാനായി ഗോപിചന്ദ് തോട്ടകുര മാറും. ബ്ലൂ ഒർജിന്റെ ന്യൂ ഷെപ്പേർഡ്-25 മിഷനിലാണ് പങ്കാളിയാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ അതിർത്തി രേഖയായ കാർമൻ ലൈനിലേക്കാണ് യാത്ര. 30കാരനായ ഗോപിചന്ദിനൊപ്പം മറ്റ് നാല് പേർ കൂടി ദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്.

​ഗോപീചന്ദിന് ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന ബഹുമതിയും ഇതോടെ സ്വന്തമാകും. കേവലം വ്യക്തിപരമായ നേട്ടമല്ല ഇതെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന പുരോഗതിക്കും മാറ്റത്തിനും ലഭിക്കുന്ന അംഗീകാരമാണിതെന്നും ​ഗോപീചന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാവി തലമുറയ്‌ക്ക് വലിയ സ്വപ്‌നങ്ങൾ കാണാനാവും. പഠനത്തിലൂടെ (സയൻസ്, ടെക്‌നോളജി, ഗണിതം, എൻജിനീയറിംഗ്, ബഹിരാകാശം) ഭാവിതലമുറയ്‌ക്ക് നക്ഷത്രങ്ങളിലേക്ക് എത്താനാവും. ഒരിക്കലും നടക്കില്ലെന്ന് കരുതിയത് നമുക്ക് ഒരുമിച്ച് നേടാമെന്നും ഗോപീചന്ദ് തോട്ടകുര പറഞ്ഞു.

ഡ്രൈവിംഗ് പഠിക്കുന്നതിന് മുൻപേ വിമാനം പറത്താൻ പഠിച്ച വ്യക്തിയാണ് ഗോപി ചന്ദ്. അറ്റ്ലാന്റ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ഹാർട്ട്ഫീൽഡ് ജാക്സൺ പ്രിസർവ് ലൈഫ് കോർപ്പ് എന്ന സ്ഥാപനം ഗോപിചന്ദിന്റേതാണ്. ബുഷ് വിമാനങ്ങൾ, എയ്റോബാറ്റിക് വിമാനങ്ങൾ, സീ പ്ലേനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയെല്ലാം പറത്താൻ ഗോപിചന്ദിന് അറിയാം. 2000ലധികം എയർ ആംബുലൻസ് ദൗത്യങ്ങളുടെയും ഭാഗമായിട്ടുണ്ട്. പർവ്വതാരോഹകൻ കൂടിയാണ് അദ്ദേഹം

 

Read Also: പ്രിയദർശിനി രാമദാസിന്റേയും വർമ്മ സാറിനെയും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയെന്ന് പീതാംബരൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img